ഈ യാത്ര

ഓരോ യാത്രകളും ഓരോ തുടക്കങ്ങളാണ് എന്ന് പറയാറുണ്ട് എല്ലാ യാത്രകള്‍ക്കും ഒരു അവസാനം ഉണ്ടാവണം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല പക്ഷെ ഒരു തുടക്കം അത് നിര്‍ഭന്തമാണ് ചെറുപ്പം മുതല്‍ യാത്രകള്‍ എനിക്ക് വലിയ ഇഷ്ട്ടമാണ് തനിച്ചും, വീട്ടുകാരോന്നിച്ചും, സുഹൃത്തുക്കളില്‍ ഒരാളായും, പ്രണയിനിയുടെ കൈകോര്‍ത്തും എല്ലാം നിരവധി യാത്രകള്‍... അച്ഛന്‍റെയും, അമ്മയുടെയും വാലില്‍ തൂങ്ങി നടന്നിരുന്ന കാലം ആകാശത്തിനെ തൊട്ടു പറക്കുന്ന വിമാനത്തെ നോക്കി അസൂയപൂണ്ട കാലം സൈക്കിളില്‍ എങ്ങോട്ടെന്നില്ലാതെ റോന്തു ചുറ്റിയ കാലം പിന്നീടത്‌ ബ്യ്ക്കിലും കാറിലേക്കും ചേക്കേറിയ കാലം തിളയ്ക്കുന്ന ചോരയില്‍ സുഹൃത്തുക്കളോടൊപ്പം സാഹസികത കാട്ടാന്‍ വെമ്പിയ കാലം സ്നേഹത്തിന്റെ നീര്ചോലയില്‍ പ്രണയിനിയെ നെഞ്ചില്‍ ചേര്‍ത്ത് മുങ്ങാന്‍ കുഴി ഇട്ട കാലം അങ്ങനെ ഒത്തിരി കാലങ്ങള്‍ ഓരോ കാലത്തിലും യാത്രകള്‍ ഓരോ ഭാവങ്ങളിലാണ് ഇനിയും അവസാനം എന്നെന്നരിയാതെ എഴുകടലും കടന്നായാത്രകള്‍ തുടരുകയാണ...


എന്നെക്കുറിച്ച്...

എന്‍റെ വീട്, വീട്ടുകാര്‍, വീടിനോട് ചേര്‍ന്ന പാടവും, പറമ്പും
പറമ്പിനെ സമൃതമാക്കുന്ന മാവും, പ്ലാവും, ഞാവലും, വാഴയും..
ഒരുകാലത്ത് നെല്‍ക്കതിരാല്‍ നിറഞ്ഞു നിന്നിരുന്ന പാടവക്കത്തെ വരമ്പ് ഇന്നു റോഡായി മാറിയിരിക്കുന്നു

കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ ഭയങ്കര വികൃതി ആയിരുന്നു എന്നാണ് അമ്മ പറയാറുള്ളത്
ഉണ്ടക്കന്നും, തടിച്ച കവിളും എല്ലാം ആയി ഒരു കുഞ്ഞു കുറുമ്പന്‍...

അമ്മയുടെ തല്ലില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ വീടിനു ചുറ്റും ഓടുമായിരുന്നു..
അന്ന് നനഞ്ഞ മഴയും, കൊണ്ട വെയിലും
എല്ലാം ഓര്‍മയില്‍ ഇന്നും മഴവില്ല് തീര്‍ക്കുന്നു...

വീട്ടിലെ പത്തുമണിപ്പൂവുകളും
വെള്ള ചെമ്പകമരവും
മാവിലെ ഊഞ്ഞാലും
ഓണ പൂക്കളവും, സദ്യയും
പായസത്തിന്‍റെ മധുരവും
വിഷുക്കണിയും, വിഷു വാണ്യവും
പടക്കം പൊട്ടിക്കലും
ഗുരുവായൂര്‍ ആനയോട്ടവും
ഓര്‍ക്കാന്‍ ഇഷ്ടമുള്ള ചില യാത്രകളും..

പങ്കിട്ടു കഴിച്ച ചില പോതിചോറുകള്‍......
വേദനയോടെ പിരിഞ്ഞു പോയ സുഹൃത്തുക്കള്‍...
ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്ന ക്ലാസ്സ്‌ മുറികള്‍....

എത്ര പാടിയിട്ടും മതിവരാത്ത വിഞ്ചിയുടെ "മറക്കുമോ നീ എന്‍റെ മൌനഗാനം..."
ജെറാള്‍ഡിന്‍റെ "Rose u r my heart rose..."
സൗഹൃദം എന്നാല്‍ സുഖത്തില്‍ മാത്രമല്ല ദുഖത്തിലും ഒന്നാണെന്ന് തെളിയിച്ച സ്വന്തം സുഹൃത്തുക്കള്‍..

ആദ്യമായി പറഞ്ഞു പൊളിഞ്ഞ പ്രണയം
മഴ, രാത്രി, നിലാവ്, അമ്പലം ....
ചില അര്‍ത്ഥഗര്‍ഭമായ പൊട്ടിച്ചിരികള്‍....

പ്രണയം എന്നാല്‍ ഒരു ലോകമാണെന്നും ആ ലോകത്തിലെ സുല്‍ത്താനും, റാണിയും എല്ലാം നമ്മള്‍ ആണെന്നും എന്നെ പഠിപ്പിച്ചു മനസ്സില്‍ മഴയായി പെയ്തൊഴിഞ്ഞ പ്രണയവും ...
മരുഭൂമിയിലെ ഇപ്പോളത്തെ ഈ പ്രവാസവും...

പിന്നെ.........
കേള്‍ക്കാന്‍ ഒരുപാടിഷ്ടമുള്ള അമ്മയുടെ വിളിയും......
"എന്‍റെ സ്മിജയാ..."

അങ്ങനെയങ്ങനെ....
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത
ഓര്‍മകളെ സ്നേഹിക്കുന്ന,
ഉറങ്ങും മുന്‍പ് "എല്ലാവര്‍ക്കും നല്ലത് വരുത്തണേ" എന്നു പ്രാര്‍ഥിക്കാന്‍ ഇഷ്ട്ടമുള്ള ഒരാള്‍
അതാണ്‌ ഈ ഞാന്‍ ....

No comments:

Post a Comment