ഈ യാത്ര
ഓരോ യാത്രകളും ഓരോ തുടക്കങ്ങളാണ് എന്ന് പറയാറുണ്ട്
എല്ലാ യാത്രകള്‍ക്കും ഒരു അവസാനം ഉണ്ടാവണം എന്നുപറയുന്നതില്‍ അര്‍ത്ഥമില്ല
പക്ഷെ ഒരു തുടക്കം അത് നിര്‍ഭന്തമാണ്
ചെറുപ്പം മുതല്‍ യാത്രകള്‍ എനിക്ക് വലിയ ഇഷ്ട്ടമാണ്
തനിച്ചും, വീട്ടുകാരോന്നിച്ചും, സുഹൃത്തുക്കളില്‍ ഒരാളായും, പ്രണയിനിയുടെ കൈകോര്‍ത്തും
എല്ലാം നിരവധി യാത്രകള്‍...
അച്ഛന്‍റെയും, അമ്മയുടെയും വാലില്‍ തൂങ്ങി നടന്നിരുന്ന കാലം
ആകാശത്തിനെ തൊട്ടു പറക്കുന്ന വിമാനത്തെ നോക്കി അസൂയപൂണ്ട കാലം
സൈക്കിളില്‍ എങ്ങോട്ടെന്നില്ലാതെ റോന്തു ചുറ്റിയ കാലം
പിന്നീടത് ബ്യ്ക്കിലും കാറിലേക്കും ചേക്കേറിയ കാലം
തിളയ്ക്കുന്ന ചോരയില്‍ സുഹൃത്തുക്കളോടൊപ്പം സാഹസികത കാട്ടാന്‍ വെമ്പിയ കാലം
സ്നേഹത്തിന്റെ നീര്ചോലയില്‍ പ്രണയിനിയെ നെഞ്ചില്‍ ചേര്‍ത്ത് മുങ്ങാന്‍ കുഴി ഇട്ട കാലം
അങ്ങനെ ഒത്തിരി കാലങ്ങള്‍
ഓരോ കാലത്തിലും യാത്രകള്‍ ഓരോ ഭാവങ്ങളിലാണ്
ഇനിയും അവസാനം എന്നെന്നരിയാതെ എഴുകടലും കടന്നായാത്രകള്‍ തുടരുകയാണ...
Sunday, April 8, 2012
അതിരപ്പിള്ളിയിലേക്കുള്ള യാത്ര
എത്ര തവണ കണ്ടാലും കൊതിതീരാതെ വീണ്ടും വീണ്ടും മനസിലേക്ക് ഓടിയെത്തുന്ന
പ്രകൃതിയുടെ ലാളനയില്‍ പലതും ഒളിപ്പിച്ചു വെച്ച് കാത്തിരിക്കുന്ന ഒരിടം.
അതിരപ്പിള്ളിയിലേക്കുള്ള യാത്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേക്ക്
ഓടിയെത്തുന്ന ഒരു കുളിര്‍മ ശുദ്ധ വായുവും വെള്ളവും കൊതിതീരാതെ
ആസ്വതിക്കാന്‍ കിട്ടുന്ന തൃശ്ശൂരിലെ ഒരിടം അതിലും ഉപരി മറ്റെന്തൊക്കെയോ ആണ്
അതിരപ്പിള്ളി.
Subscribe to:
Posts (Atom)